മട്ടന്നൂര്‍: കണ്ണൂര്‍ ചാവശേരി മണ്ണോറയില്‍ നിന്ന് ആയുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും പിടികൂടി. മട്ടന്നൂര്‍ എസ്ഐ കെ.വി. സ്മിതേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തിയത്.
റെയ്ഡില്‍ ബോംബ് സ്ക്വാഡും എസ്പിയുടെ തീവ്രവാദ വിരുദ്ധസേനയും പങ്കെടുത്തു. മണ്ണോറയിലെ ആശാരികോട്ടത്തിനു സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിന്റെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.
മൂന്ന് വാള്, മഴു, ഇരുമ്പ്-സ്റ്റീല്‍ ദണ്ഡുകള്, ബോംബ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന നൂലുകള്‍, പിവിസി പൈപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: