ചക്കുളത്തുകാവില്‍ പന്ത്രണ്ടുനോയമ്പ് മഹോത്സവം സമാപിച്ചു

Monday 28 December 2015 8:05 pm IST

ടന്നു വന്ന പന്ത്രണ്ടു നോയമ്പു മഹോത്സവം ഇന്നലെ ആറാട്ടോടെ സമാപിച്ചു. ആറാട്ടിനു മുന്നോടിയായി നടന്ന മഞ്ഞ നീരാട്ട്, താലപ്പൊലി ഘോഷയാത്ര എന്നിവയില്‍ ആയിരങ്ങള്‍ പങ്കെടുത്തതായി ക്ഷേത്ര ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി പറഞ്ഞു. ഉത്സവ ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി. നാരീപൂജ, മഹാകലശാഭിഷേകം, തിരുവാഭരണഘോഷയാത്ര, തിരുആറാട്ട്, കാവടിയാട്ടം, മഞ്ഞനീരാട്ട്, താലപ്പൊലിഘോഷയാത്ര, ശ്രീബലി, ശ്രീഭൂതബലി ഉത്സവ ബലി എന്നിവ താന്ത്രിക വിധി പ്രകാരം നടന്നു. എല്ലാ ദിവസവും പ്രസാദമൂട്ടും സൗജന്യ ചികിത്സാ സൗകര്യവും ലഭ്യമാക്കിയിരുന്നതായി ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ദിവസേന വിവിധ കലാപരിപാടികളും നടന്നിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിണ് ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് കെഎസ്ആര്‍ടിസി ദിവസവും പ്രത്യേക സര്‍വ്വീസ് നടത്തി. വ്രതം എടുത്ത് ഇരുമുടിക്കെട്ടേന്തി ദിവസവും സ്ത്രീ ഭക്തകള്‍ എത്തുന്ന കാഴ്ച പ്രത്യേകതയായിരുന്നു. തിരുവുത്സവത്തിന്റെ സമാധാനപരമായ നടത്തിപ്പിന് നിയമപാലകരുടെ ശക്തമായ സാന്നിദ്ധ്യം ലഭ്യമാക്കിയിരുന്നു. വിവിധ സംഘടനകളും, സര്‍ക്കാര്‍ ഏജന്‍സികളും സൗകര്യങ്ങങ്ങള്‍ ലഭ്യമാകുന്നതിന് സഹകരിച്ചു. ക്ഷേത്ര അഡ്മനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍ ഹരിക്കുട്ടന്‍ നമ്പൂതിരി, ജയസുര്യ നമ്പുതിരി, അജിത്ത് പിഷാരാത്ത്, ഉത്സവ കമ്മറ്റി പ്രഡിഡന്റ് പി.ഡി. കുട്ടപ്പന്‍, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പന്ത്രണ്ടു നോയമ്പു മഹോത്സവത്തിന്റെ നടത്തിപ്പിന് നേതൃത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.