ശുദ്ധജല വിതരണകുഴലുകള്‍ പൊട്ടി റോഡ് ഗതാഗത യോഗ്യമല്ലാതായി

Monday 28 December 2015 8:07 pm IST

ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയിന്റ് മുതല്‍ പുന്നമട ജങ്ഷന്‍വരെ റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണകുഴലുകള്‍ പൊട്ടി വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. മിക്കയിടങ്ങളിലും പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുഴികള്‍ മൂടാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഹോളിഫാമിലി സ്‌കൂളിന് സമീപം സ്ഥാപിച്ചിരിക്കുന്ന കുഴല്‍കിണറില്‍ നിന്ന് നേരിട്ട് ജലവിതരണ പൈപ്പുലൈനിലേക്ക് വെള്ളം പമ്പു ചെയ്യുന്നതും ടിപ്പര്‍ലോറികളുടെ തുടര്‍ച്ചയായുള്ള സഞ്ചാരവുമാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണമായത്. പലയിടത്തും വാട്ടര്‍ അതോറിറ്റി അറ്റുകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും പൈപ്പ് പൊട്ടി ഗതാഗതം തടസപ്പെടുന്നതരത്തില്‍ വെളളമൊഴുകുകയാണ്. പുന്നമട ഫിനിഷിങ് പോയിന്റിലേക്കും പുന്നമടയിലേക്കും എത്താനുള്ള പ്രധാനപ്പെട്ട റോഡിന്റെ ശോച്യാവസ്ഥ മൂലം വിനോദസഞ്ചാരികള്‍ ഇതുവഴി വരാന്‍ മടിക്കുകയാണ്. വിവിധയിടങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളും പൂണി കലുങ്കിനു വടക്കുവശം റോഡിന് കുറുകെ ഓട സ്ഥാപിച്ചശേഷം മൂടാതിട്ടിരിക്കുന്നതും ഗതാഗത തടസമുണ്ടാക്കുന്നത് കൂടാതെ അപകടങ്ങള്‍ക്ക് കാരണമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.