തുറവൂര്‍: പുതുതായി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന്റെ പേരില്‍ താലൂക്കാശുപത്രിയില്‍ ഒപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. ജനുവരി ഒന്നുമുതല്‍ ടിക്കറ്റ് നിരക്ക് രണ്ടു രൂപയില്‍ നിന്ന് അഞ്ചുരൂപയായി ഉയര്‍ത്താനാണ് ആശുപത്രി വികസന സമിതിയുടെ തീരുമാനം. ആശുപത്രിയില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്നാണ് പറയുന്നത്. രണ്ടു രൂപ കൊടുത്ത് ടിക്കറ്റെടുക്കന് ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഈ തീരുമാനം കനത്ത പ്രഹരമായിരിക്കയാണ്.നിരക്കു വര്‍ധനയ്ക്കെതിരെ ആശുപത്രി വികസന സമിതിയില്‍ത്തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. അമിതമായ നിരക്കു വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിട്ടണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: