കട്ടപ്പന: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേര് പിടിയില്‍.സ്വരാജ് ചന്ദ്രന് സിറ്റി കവലയില്‍ രഞ്ജീഷ്(23) കോവില്‍മല കല്ലംകുഴിയില്‍ ശ്യാം സാബു എന്നിവരെയാണ് പിടികൂടിയത്. കേസിലെ മുഖ്യ പ്രതി സ്വരാജ് സ്വദേശി വിഷ്ണുവിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.കഴിഞ്ഞ 17നാണ് പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത് തുടര്‍ന്ന് പോലീസ് 19ന് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു. അയ്യപ്പന് കോവില്‍ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹം കഴിച്ചതായി പോലീസിന് മൊഴിനല്‍കുകയും ചെയ്തു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെബലമായി കല്യാണം കഴിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ വാഹന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പാട് ചെയ്ത് കൊടുത്തതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: