കട്ടപ്പന: പുളിയന്മല ഹില്‍ടോപ്പിന് സമീപം ഓമ്നി വാനും ബസുംകൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്ക.് കട്ടപ്പന വെള്ളയാംകുടി കളത്തില്‍ വീട്ടില്‍ സെയ്ദ്(39) ഭാര്യ മഞജുനിസ(36) മക്കളായ ഫാത്തിമ(7) മിന്‍ഹാ(1) എന്നിവര്‍ക്കാണ് പരിക്ക്.ഇതില്‍ സെയ്ദിന്റെ നില അതീവ ഗുരുതരമാണ്. രാവിലെ 10.45 ഓടെ കുമളിക്കുപോകുകയായിരുന്ന സെയ്ദിന്റെ വാഹനവും ചേറ്റുകുഴിയില്‍ നിന്നും കോട്ടയത്തിന് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത് ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസ് ഇടിച്ച് ഒമ്നി വാനിനെ ഇരുപതുമീറ്ററോളം നിരക്കികൊണ്ടുപോയി. വാന്വെട്ടിപൊളിച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്തത്. കട്ടപ്പനയില്‍ നിന്നുള്ള പോലീസ് സംഘവും നാട്ടുകാരുമാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചത്. വാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കട്ടപ്പന പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: