കണ്ണൂര്‍: മാധവറാവുസിന്ധ്യ മെമ്മോറിയല്‍ ട്രാവല്‍ ആന്റ് ടൂറിസം കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ ഉദ്ഘാടനവും ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ലോഗോ പ്രകാശനവും ഇന്ന് വൈകിട്ട് എസ്എന്‍ പാര്‍ക്ക് റോഡിലുള്ള കണ്ണൂര്‍ മാളില്‍ മുന്‍ മന്ത്രി കെ.സുധാകരന് നിര്‍വ്വഹിക്കും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഡിസിസിപ്രസിഡണ്ട് കെ.സുരേന്ദ്രനും വീല്‍ചെയര്‍ വിതരണം ഡെപ്യൂട്ടി മേയര്‍ സി.സമീറും, ഡെപ്പോസിറ്റ് സ്വീകരണം ജോയിന്റ് രജിസ്ട്രാര്‍ കെ.വിജയനും കസ്റ്റമര്‍ കാര്‍ഡ് വിതരണം ആറളം ഫാം എംഡി ടി.കെ.വിശ്വനാഥന് നായരും നിര്‍വ്വഹിക്കും. ചെയര്മാന് കെ.പ്രമോദ് സ്വാഗതം പറയും.
പരിശീലന ക്ലിനിക്ക് നടത്തി
പയ്യന്നൂര്‍: ജില്ലാ വോളിബോള്‍ അസോസിയേഷന് ജില്ലാ വോളിബോള്‍ അസോസിയേഷന് ജില്ലാ വോളിബോള്‍ കോച്ചുകള്‍ക്ക് പരിശീലന ക്ലിനിക്ക് നടത്തി. മുന്‍ വോളി ദേശീയതാരം പി.പി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.വി.ശശിധരന് അധ്യക്ഷത വഹിച്ചു. ഇ.സുധീര്‍, ടി.രാമദാസ്, സി.രമേശന്, കെ.സി.രവീന്ദ്രന്, ടി.പി.ചന്ദ്രശേഖരന്, ഇന്ത്യന്‍ വോളി കോച്ചും മുഖ്യപരിശീലകനുമായ ടി.ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: