ഇരിട്ടി: റബ്ബറിന്റെ വിലയിടിവ് മൂലം ആവശ്യക്കാര്‍ എത്താതായത്തോടെ പതിനായിരത്തിലേറെ റബ്ബര്‍ തൈകളാണ് ആറളം ഫാം നഴ്സറിയില്‍ കെട്ടിക്കിടക്കുന്നത്. അത്യുത്പാദന ശേഷിയുള്ള ആര്‍ആര്‍ഐ 41, 430, 105 ഇനങ്ങളില്‍പ്പെട്ട ഒരു വര്‍ഷത്തിലേറെ പ്രായമായ റബ്ബര്‍ തൈകളാണ് ഇവയെല്ലാം. ഒരു തൈ ഉദ്പാദിപ്പിക്കുവാനുള്ള ചെലവ് 35രൂപയില്‍ ഏറെയാണ് എന്ന് കണക്കാക്കിയാല്‍ തന്നെ ഇവയുടെ നഷ്ടം പതിനായിരങ്ങളാണ്. എക്കാലവും കാര്‍ഷികവിപണിയില്‍ നല്ല ഡിമാന്‍ഡ് ആയിരുന്നു ആറളം ഫാമിലെ റബ്ബര്‍ തൈകള്‍ക്ക്. കുറച്ചുകാലമായി റബ്ബര്‍ വിലയിലുണ്ടായ ഇടിവ് ക്രമമായി ആറളം ഫാം കാര്‍ഷിക വിപണിയെയും ബാധിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി റബ്ബര്‍ വില കൂപ്പുകുത്തിയത് ഇവിടുത്തെ വിപണിയെ തീര്‍ത്തും നിശ്ചലമാക്കി. ഇവയുടെ പരിചരണംപോലും അസാധ്യമായ രീതിയിലേക്കാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്തൊന്നും റബ്ബര്‍ വിപണി മേല്‍ഗതി വരില്ലെന്നുള്ള തിരിച്ചറിവ് അധികൃതരെയും ആശങ്കയിലാഴ്ത്തിയിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: