മട്ടന്നൂര്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ പാവപ്പെട്ട കുടുംബങ്ങളെ കുടിയിറക്കി വഴിയാധാരമാക്കാനുള്ള അധികൃതരുടെ നീക്കം അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ സര്‍വശക്തിയുമുപയോഗിച്ച് പ്രക്ഷോഭം നടത്താനും കുടിയിറക്ക് വിരുദ്ധ കര്‍മ്മസമിതി തീരുമാനിച്ചു. വി.കരുണാകരന് അധ്യക്ഷത വഹിച്ചു. എ.സദാനന്ദന്, കെ.സി.കരുണാകരന്, സി.രവീന്ദ്രന്, പി.പ്രകാശന്, പി.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍മ്മസമിതി പുതിയ ഭാരവാഹികളായി വി.കരുണാകരന്-ചെയര്മാന്, കെ.സി.കരുണാകരന്, സി.രവീന്ദ്രന്-വൈസ് ചെയര്മാന്മാര്, എ.സദാനന്ദന്-ജനറല്‍ കണ്‍വീനര്‍, പി.പ്രകാശന്, കെ.രാധാകൃഷ്ണന്, സി.പ്രകാശന്, പി.പ്രസാദ്-കണ്‍വീനര്‍മാര്‍, ടി.കുഞ്ഞിക്കണ്ണന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: