കണ്ണൂര്‍: സിനിമാ ലോകത്ത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഭാഗമാകാന്‍ കണ്ണൂരും ഒരുങ്ങുന്നു. രണ്ടാം ഭാഗം കണ്ണൂരിന്റെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ചരിത്രമുറങ്ങുന്ന കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ട മുഖ്യചിത്രീകരണ കേന്ദ്രമായേക്കും. ഇതിനുമുന്നോടിയായി കാമറാമാന് സെന്തില്‍ കുമാറും സംഘവും കണ്ണൂരിലെത്തി വിവിധ ലൊക്കേഷനുകള്‍ കണ്ടെത്തി. പ്രൊഡക്ഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന അരവിന്ദന് കണ്ണൂരാണ് ജില്ലയുടെ വിവിധ ലൊക്കേഷനുകള്‍ ബാഹുബലി ടീമിനെ പരിചയപ്പെടുത്തുന്നത്. നിലവില്‍ ഹൈദരാബാദിലാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിനുശേഷം അധികം വൈകാതെ തന്നെ സംഘം ചിത്രീകരണത്തിനായി കണ്ണൂരിലെത്തുമെന്നാണ് സൂചന. ഇതിനായി സംവിധായകന് രാജമൗലി അടക്കമുള്ള സംഘം ഒരിക്കല്‍കൂടി കണ്ണൂരിലെ ലൊക്കേഷനുകള്‍ സന്ദര്‍ശിക്കും.
250 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബാഹുബലിയുടെ ആദ്യ ഭാഗം 500 കോടി ക്ലബ്ബില്‍ കടന്നിരുന്നു. റാണാ ദഗുപതി, സത്യരാജ്, അനുഷ്ക്ക ഷെട്ടി,തമന്ന തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ആദ്യഭാഗം ഹോളിവുഡ് ചിത്രങ്ങളെ അതിശയിപ്പിക്കുന്ന സാങ്കേതികത്തികവാണ് കാഴ്ചവെച്ചത്. 2016 പകുതിയോടെ സിനിമ റിലീസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഭാഗത്തില്‍ അനുഷ്കയായിരിക്കും പ്രഭാസിന്റെ നായികയായെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: