പയ്യന്നൂര്‍: ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് പലപ്പോഴും സാന്ത്വമന്ത്രമാണ് സംഗീതവും കലയുമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കൂട്ടായ്മയായ ഫ്ളൈയുടെ പത്താംവാര്‍ഷിക സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് ശക്തമായാല്‍ ശാരീരിക ക്ഷീണത്തെ നമുക്ക് ഒരു പരിധിവരെ അതിജീവിക്കാം. ആ മനസ്സിനെ ശാന്തതയിലൂടെ ശുദ്ധീകരിക്കാന്‍ സംഗീതത്തിന് കഴിയുന്നു. കൈതപ്രം പറഞ്ഞു. ഇടക്ക വിദ്വാന് ഞരളത്ത് ഹരിഗോവിന്ദന് മുഖ്യാതിഥിയായി. ബീന കാങ്കോലിന്റെ ‘ആകാശം മഴ കടല്‍ തുടങ്ങിയ പൂമരങ്ങള്‍’ പുസ്തകം സാഹിത്യകാരന് എന്‍.പ്രകാശന് പ്രകാശനം ചെയ്തു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നായി 200 പേര് ക്യാമ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: