കണ്ണൂര്‍: കുടുംബശ്രീ റേഡിയോ വിജ്ഞാനോത്സവം രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് കൃഷ്ണമേനോന് മെമ്മോറിയല്‍ ഗവ.വനിതാ കോളേജില്‍ നടക്കും. 11 ബ്ലോക്കുകളില്‍ നിന്നും ഒന്നാംഘട്ടത്തില്‍ നിന്നും തെരഞ്ഞെടുത്ത 5 പേരടങ്ങുന്ന ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഓരോ സി ഡി എസ്സും അവരുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനമികവും വിജയകഥകളും വിദഗ്ധസമിതിക്ക് മുന്നില്‍ അവതരിപ്പിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 5 ടീമിനെ തെരഞ്ഞെടുക്കും. മത്സര പരിപാടികളുടെ ഉദ്ഘാടനം ജില്ലാകലക്ടര്‍ പി.ബാലകിരണ്‍ രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.ടി.ഒ.മോഹനന് അധ്യക്ഷത വഹിക്കും. കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി.കെ.വിനോദ്, കൃഷ്ണമേനോന് സ്മാരക ഗവ.വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഓമന പങ്കന് എന്നിവര്‍ ആശംസകള്‍ നേരും. ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ എം.വി.പ്രേമരാജന്‍ സ്വാഗതവും ആകാശവാണി പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന് പദ്ധതി വിശദീകരണവും നടത്തും. കോ-ഓഡിനേറ്റര്‍ പി.നാരായണന് നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: