സാന്ത്വനമായി കുട്ടിപ്പോലീസ് തണലിലെത്തി

Monday 28 December 2015 9:30 pm IST

പെരിങ്ങത്തൂര്‍: എന്‍എഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ എടച്ചേരില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു. വിവിധ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ അന്തേവാസികള്‍ക്കിടയില്‍ കാഡറ്റുകള്‍ മണിക്കൂറുകളോളം ചെലവഴിച്ചു. അമ്പതില്‍പ്പരം അമ്മമാര്‍ക്ക് പേരക്കുട്ടികള്‍ അടുത്തെത്തിയ സന്തോഷം അടക്കാനായില്ല. ഒരു ചാക്ക് അരിയും ഒരു ചാക്ക് പച്ചത്തേങ്ങയും പഞ്ചസാരയും ബ്രഡ്, നാരങ്ങ എന്നവയെല്ലാം കുട്ടികള്‍ അവര്‍ക്കായി കരുതിയിരുന്നു. ക്രിസ്തുമസ് കേക്ക് മുറിച്ച് അമ്മമാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നേരില്‍ മനസ്സിലാക്കിയും ഒരമ്മയും സംരക്ഷിക്കപ്പെടാതെ പോകരുതെന്ന ബോധ്യത്തോടെയുമാണ് കാഡറ്റുകള്‍ തണലില്‍ നിന്ന് ഇറങ്ങിയത്. കാഡറ്റുകളായ ആര്‍.വിഷ്ണുപ്രിയ, ഒ.മുഫീദ്, നന്ദന ഷിബു, ലഗന്‍ ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിപിഒമാരായ പി.പി.അഷറഫ് മാസ്റ്റര്‍, കുശലകുമാരി ടീച്ചര്‍, ചൊക്ലി എഎസ്‌ഐ ജയപ്രകാശ്, അജിത് കുമാര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.