കണ്ണൂര്‍: ജാപ്പാനീസ് ബ്യൂഡോ കരാട്ടെ സ്കൂള്‍ ഇന്റര്‍നാഷണലും നിഹോണ്‍ ഷോട്ടോകോന് കരാട്ടെ ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം ജേതാക്കളായി. കര്‍ണ്ണാടകയ്ക്ക് രണ്ടാം സ്ഥാനം. ചിറക്കുനി കരാട്ടെ ബ്രാഞ്ച് 105 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ചക്കരക്കല്ല് ബ്രാഞ്ചിനാണ് രണ്ടാം സ്ഥാനം. ബ്ലാക്ക് ബെല്‍റ്റ് വിഭാഗത്തില്‍ കെ.ടി.നിഥിന് ചാമ്പ്യനോഫ് ചാമ്പ്യന്‍ പട്ടം നേടി. കളര്‍ ബെല്‍ട്ട് വിഭാഗത്തില്‍ കര്‍ണ്ണാടകത്തിന്റെ ദര്‍ശ്ശന്‍ എസ് ഗൗഡ വ്യക്തിഗത ചാമ്പ്യനായി. നഗരസഭ ഉപാധ്യക്ഷ നജിമ ഹാഷിം മത്സരം ഉദ്ഘാടനം ചെയ്തു. മുകുന്ദന് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍ നാഷണല്‍ ഗ്രാന്റ് മാസ്റ്റര്‍ ടി.എ.ചാക്കോച്ചന് ടി.പി.പ്രസീല്ബാബു, രാജീവ് തിരുവങ്ങാട്, മുഖ്യപരിശീലകന്‍ സി.എന്‍.മുരളി, എം.വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ ഹോക്കി പ്രസിഡണ്ട് ടിഒടി ഉസ്മാന് കുട്ടിയും ഗ്രാന്റ് മാസ്റ്റര്‍ എസ്.കെ.സിന്ഹജും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ മത്സര വിജയികള്‍ ജനുവരി 13ന് ഡാര്‍ജിലിങ്ങില്‍ ആരംഭിക്കുന്ന നിഹോണ്‍ ഷോട്ടോകാന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലും സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഫെബ്രുവരിയില്‍ മുംബെയില്‍ നടക്കുന്ന ദേശീയ കേമ്പിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: