ഇരിട്ടി: ശനിയാഴ്ച വൈകുന്നേരം ചാവശ്ശേരിയില്‍ നടന്ന അക്രമ സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരുവിധ ബന്ധവുമില്ലെന്ന് ബി ജെ പി ഇരിട്ടി മുനിസിപ്പല്‍ കമ്മറ്റി അറിയിച്ചു. സിപിഎം പ്രവര്‍ത്തകരുടെ ഇടയിലുണ്ടായ സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാഷ്ട്രീയവല്കരിക്കുവാനുള്ള നീക്കത്തിലും സംഘപരിവാര്‍ നേതാക്കളെ വധ ഭീഷണി മുഴക്കി ചാവശ്ശേരിയില്‍ സിപിഎം നടത്തിയ പ്രകടനത്തെയും ബിജെപി മുനിസിപ്പല്‍ കമ്മിറ്റി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: