ശബരിമലയില്‍ വിശുദ്ധി സേനയുടെ ശുചീകരണം

Monday 28 December 2015 9:55 pm IST

പത്തനംതിട്ട: മകരവിളക്കിനു മുന്നോടിയായി ശബരിമലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 700 വിശുദ്ധിസേനാംഗങ്ങള്‍ ഊര്‍ജിത ശുചീകരണം തുടങ്ങി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ വിവിധ മേഖലകളായി തിരിച്ചാണ് ശുചീകരണം. സന്നിധാനത്തും പമ്പയിലും 300 വീതം വിശുദ്ധിസേനാംഗങ്ങളും നിലയ്ക്കല്‍ 100 പേരും ശുചീകരണപ്രവര്‍ത്തനത്തിനുണ്ട്. മാലിന്യങ്ങള്‍ അഴുകുന്നതും അഴുകാത്തതും വെവ്വേറെ ശേഖരിച്ചാണ് നീക്കുന്നത്. അഴുകുന്ന മാലിന്യങ്ങള്‍ ഇന്‍സിനറേറ്ററിലേക്കും പ്ലാസ്റ്റിക് കുപ്പികള്‍ ദേവസ്വം ബോര്‍ഡിന്റെ കരാറുകാരനും കൈമാറും. പമ്പയിലെ ഗണപതി കോവില്‍ പരിസരം, രാമമൂര്‍ത്തി മണ്ഡപം, അന്നദാനമണ്ഡപം എന്നിവിടങ്ങള്‍ കഴുകി വൃത്തിയാക്കി. ഹോട്ടലുകളും കടകളും ശുചീകരിക്കണമെന്ന് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാകും. ഡ്യൂട്ടി മജിസ്‌ട്രേട്ടുമാരായ പി.ഗോപകുമാര്‍, സി. ജയന്‍, ഒ. വിജയകുമാര്‍ എന്നിവര്‍ യഥാക്രമം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിശുദ്ധിസേനയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.