തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത കാലംചെയ്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന്റെ കബറടക്കം ഇന്നു നടക്കും. തിരുവല്ല എസ്്സിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തു പ്രത്യേകം തയ്യാര്‍ ചെയ്ത മദ്ബഹയില്‍ കബറടക്ക ശുശ്രൂഷ രാവിലെ 10.30ന് ആരംഭിക്കും. സഭാധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്കോപ്പമാര്‍, ഇതര സഭാ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ഇന്നു രാവിലെ ഒമ്പതിന് തിരുവല്ല സെന്റ് തോമസ് പള്ളിയില്‍ നിന്ന് എസ്സിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തു പ്രത്യേകം തയാറാക്കുന്ന പന്തലിലേക്കുള്ള നഗരി കാണിക്കല്‍ ആരംഭിക്കും. ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് ഉച്ചയോടെ ഭൗതികശരീരം സെന്റ് തോമസ് പള്ളിയോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ നടക്കും. ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ കബറിനോടു ചേര്‍ന്നാണ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയ്ക്കുവേണ്ടി കബര്‍ തയാറാക്കിയിരിക്കുന്നത്.
കാലം ചെയ്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി വിവിധ സഭാ മേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ സാമൂഹിക നേതാക്കളും തിരുവല്ല സെന്റ് തോമസ് പള്ളിയിലേക്കെത്തി.
തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ അത്താനാസിയോസ്, യാക്കോബ് മാര്‍ ഐറേനിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോഷ്വാ മാര്‍ നിക്കോദിമോസ്, ക്നാനായ സഭയിലെ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, സിഎസ്ഐ ബിഷപ് സാം മാത്യു, കെസിസി ജനറല്‍ സെക്രട്ടറി റവ.ഡോ.റെജി മാത്യു, റവ.ഡോ.കെ.പി. യോഹന്നാന്, കെസിസി സോണ്‍ പ്രസിഡന്റ് റവ.ഡോ.കുര്യന് ദാനിയേല്‍, ഔഗേന്‍ റമ്പാന് തുടങ്ങിയവര്‍ ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്, മന്ത്രിമാരായ അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷിബു ബേബി ജോണ്‍, മുന്‍ മന്ത്രി കെ.എം. മാണി, എംപിമാരായ ജോസ് കെ.മാണി, എന്‍.കെ. പ്രേമചന്ദ്രന്, ജോയി ഏബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, എംഎല്‍എമാരായ മാത്യു ടി.തോമസ്, ജോസ് തെറ്റയില്‍, തോമസ് ചാണ്ടി, സി.എഫ്. തോമസ്, രാജു ഏബ്രഹാം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എഡിജിപി കെ.പത്മകുമാര്‍, തിരുവല്ല നഗരസഭ ചെയര്മാന് കെ.വി. വര്‍ഗീസ്, മുന്‍ എംഎല്‍എമാരായ ജോസഫ് എം.പുതുശേരി, തോമസ് ചാഴിക്കാടന് തുടങ്ങിയവര്‍ ഇന്നലെ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: