കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളായ യൂബര്‍, ഒല എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത് ടാക്സി ഓടിക്കുന്ന തൊഴിലാളികളാണ് സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കുന്നത്. ടാക്സി സര്‍വീസുകളുടെ ആരംഭ സമയത്ത് ആകര്‍ഷകമായ വേതന വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത് ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതായും തൊഴിലാളികള്‍ പറഞ്ഞു.
സ്ഥിരമായി സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്സ് അംഗീകരിക്കുക, വേതനത്തില്‍ 25 ശതമാനം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ട്രഷറര്‍ അനസ് മുഹമ്മദ്, പ്രസിഡന്റ് അഡ്വ. ടി.ആര്.എസ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: