തൊടുപുഴ: തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ 2016 ഫെബ്രുവരി 8 മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന 10-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവെലിന്റെ മത്സര വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 5 മിനിട്ട് മുതല്‍ 20 മിനിട്ട് വരെയുള്ള ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് മത്സരം നടത്തുന്നത്.
എന്‍ട്രി ഫോറവും, ഡിവിഡിയും, സിനോപ്സിസും രജിസ്ട്രേഷന് ഫീസായ 500 രൂപയുടെ തൊടുപുഴ ഫിലിം സൊസൈറ്റിയുടെ പേരില്‍ തൊടുപുഴയില്‍ മാറ്റാവുന്ന ഡിഡിയും സഹിതം 2016 ജനുവരി 20 ന് മുമ്പായി അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ www.th-e-tho-dupuz-h-a-f-i-lm so-c-i-e-ty.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എന്‍ട്രികള്‍ അയക്കേണ്ട വിലാസം: തൊടുപുഴ ഫിലിം സൊസൈറ്റി, റൂം നമ്പര്‍ 79, ആദംസ്റ്റാര്‍ കോംപ്ലക്സ്, തൊടുപുഴ, ഇടുക്കി 685584. വിവരങ്ങള്‍ക്ക്: 9497824923, 9995253707.
പ്രതികരിക്കാൻ ഇവിടെ എഴുതുക: