ഇടുക്കി മെഡിക്കല്‍ കോളേജിലെ ബാത്‌റൂമില്‍ യുവതി പ്രസവിച്ചു

Monday 28 December 2015 10:17 pm IST

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജിലെ ബാത്‌റൂമില്‍ യുവതി പ്രസവിച്ചു. കല്യാണതണ്ട് പടിഞ്ഞാറേമുട്ടപ്പള്ളില്‍ തങ്കച്ചന്റെ മകള്‍ ആശ(26)യാണ് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാവിലെ 10 മണിയോടെ ആണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. വിവരമറിഞ്ഞ് എത്തിയ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉടന്‍തന്നെ ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ ശ്രീലതയുടെ നേതൃത്വത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നല്‍കിവരികയാണ്. കട്ടപ്പന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടുവേദന അനുഭവപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് ഇന്നലെ പറഞ്ഞയക്കുകയായിരുന്നു. ക്യാഷ്യാലിറ്റിയില്‍ എത്തിയ ഇവര്‍ ഡോക്ടറെ കാണുന്നതിനു മുമ്പ് ബാത്‌റൂമിലേക്ക് പോവുകയായിരുന്നു. ഇവിടെ വച്ചാണ് ആശ കുഞ്ഞിന് ജന്മംനല്‍കിയത്. അമ്മയും കുഞ്ഞും സുഖം പ്രാപിച്ച് വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.