തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഏറ്റവും മികച്ച നാടകം-ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (കെപിഎസിആലപ്പുഴ), മികച്ച രണ്ടാമത്തെ നാടകം- കോങ്കണ്ണന്,(സദ്ഗമയ, തൃശ്ശൂര്‍),സംവിധായകന് -മനോജ് നാരായണന് (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്), നടന്-മണി മായമ്പള്ളി (കടത്തനാടന്‍ പെണ്ണ് തുമ്പോലാര്‍ച്ചയിലെ കോമകുറുപ്പ്, പാക്കരന്), നടി-സിസിലി ജോയ് (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നാടകത്തിലെ കുഞ്ഞിത്താച്ചുമ്മ), രണ്ടാമത്തെ നടന്- കെപിഎസി ജാക്സണ് (കോങ്കണ്ണന് എന്ന നാടകത്തിലെ പരമു, മധുസാഗര്‍), രണ്ടാമത്തെ നടി-അനിത ശെല്‍വി (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നാടകത്തിലെ കുഞ്ഞിപ്പാത്തുമ്മ), കെപിഎസി പുഷ്പലത(മേരാനാം ജോക്കറിലെ അയിഷ), നാടകകൃത്ത്- പ്രദീപ് കാവുന്തറ (കുഴിയാനകള്‍), രണ്ടാമത്തെ നാടകകൃത്ത്- ഹേമന്ത് കുമാര്‍ (കോങ്കണ്ണന്), ഹാസ്യനടന് -ശിവന് ആനവിഴുങ്ങി(കോങ്കണ്ണന് എന്ന നാടകത്തിലെ ആനവിഴുങ്ങി ശിവന്, രാമകൃഷ്ണന്, ഗായകന് -കല്ലറ ഗോപന്(ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നാടകത്തിലെ പോരുമോ നീയെന്റെ കൂടെഎന്ന ഗാനം), ഗായിക – അപര്‍ണ്ണ രാജീവ് (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്), പശ്ചാത്തല സംഗീത സംവിധായകന്-ആലപ്പി ഋഷികേശ്(മാമാങ്കം), ഗാനരചയിതാവ് -രമേഷ് കാവില്‍ (മാമാങ്കം എന്ന നാടകത്തിലെ മാഘമകപൗര്ണ്ണമി എന്ന ഗാനം), രംഗപട സംവിധായകന് – ആര്‍ട്ടിസ്റ്റ് സുജാതന്‍ (കടത്തനാടന്പെണ്ണ് തുമ്പോലാര്‍ച്ച), ദീപവിതാനം-പ്രവീണ്‍ തിരുമല (മേരാനാം ജോക്കര്‍), വേഷവിധാനം/ചമയം – ബാബു അന്നൂര്‍ (മേരാനാം ജോക്കര്‍) എന്നിവര്‍ക്കാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: