കൊച്ചി: അവര്‍ണ്ണര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ നവോഥാന നായകന് അയ്യങ്കാളിയുടെ ജീവിതവും സമരവും നാടകമായി അരങ്ങിലേയ്ക്ക്. ഉദയംപേരൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൗഹൃദകൂട്ടായ്മ കളിത്തട്ടാണ് മഹാത്മാഅയ്യന്‍കാളി നാടകം അണിയിചോരുക്കിയിരിക്കുന്നത്.
വികാരനിര്ഭരമായരംഗങ്ങളിലൂടെ വികസിക്കുന്ന നാടകത്തില്‍ മൂന്ന്ഗാനങ്ങളും നാടാന്ശീലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദീപ്. കെ താമരക്കുളം രചന നിര്‍വഹിച്ചിട്ടുള്ള നാടകത്തിന്റെ സംഗീതം ഗോപീകൃഷ്ണന് തൃപ്പൂണിത്തുറയും, പശ്ചാത്തലസംഗീതം വേണു.ജി. മുളവുകാടും നിര്‍വഹിച്ചിരിക്കുന്നു. ഷെബിന്‍ കൊച്ചിന്, ലെനിന്പാലാരിവട്ടം, ബിജുമേക്കര, ദേവാനന്ദന്പനംബുകാട്, കാര്ത്തികേയന് മാളെകാടു, വിനയകുമാര്‍ അരയങ്കാവ്, ടി.പി. സുരേഷ്, പി.എസ്. സുമേഷ്, ശശിഅയ്യപ്പന്, പ്രേമ, അമ്പിളി എന്നിവരാണ് അഭിനേതാക്കള്‍ ആദ്യപ്രദര്‍ശനം ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: