രാംദേവ് ജെഎന്‍യുവില്‍ എത്തുന്നതിനെതിരെ ജനതാദള്‍

Monday 28 December 2015 11:07 pm IST

ന്യൂദല്‍ഹി: യോഗ ഗുരു രാംദേവിനെതിരെ ജനതാദള്‍ (യു) രംഗത്ത്. ജവഹര്‍ ലാല്‍ നെഹ്‌റു യുണിവേഴ്‌സിറ്റിയില്‍ യോഗ  രാംദേവിനെപ്പോലുള്ള ആളുകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി പറയുന്നത്. സര്‍വകാലശാലയിലെ ഒരു പരിപാടിയില്‍ മുഖ്യപ്രഭാഷണത്തിനായി രാംദേവിനെ ക്ഷണിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തിയിരുന്നു. രാംദേവിനെ ക്ഷണിച്ച നടപടി റദ്ദാക്കുവാനും ഇവര്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. 30ന് നടക്കുന്ന 22-ാമത് അന്താരാഷ്ട്ര വേദാന്ത കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായിട്ടാണ് രാംദേവിനെ ക്ഷണിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.