കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നാനൂറില്‍പ്പരം ഇടപാടുകാര്‍ (ബയര്‍മാര്‍) പങ്കെടുക്കും. ഫെബ്രുവരി 4 മുതല്‍ 6 വരെ നെടുമ്പാശ്ശേരി സിയാല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന മേളയില്‍ ഇതുവരെ 250ല്‍പ്പരം ബയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യവസായ മേഖലക്ക് പുത്തനുണര്‍വ്വു പകര്‍ന്ന് ഇവര്‍ കേരളത്തില്‍ നിന്നുള്ള ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരുമായി മേളയില്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്തുനിന്നുള്ള 200 ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രദര്‍ശനവും മേളയിലുണ്ടാകും.
സംസ്ഥാനത്തിനുള്ളില്‍ നിന്നുള്ള ചെറുകിട, ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് മീറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷനാണ് (കെബിപ്) മീറ്റിന്റെ സംഘാടന ചുമതല. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കൈത്തറി ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കെഎസ്ഐഡിസി, കിന്‍ഫ്ര എന്നിവയുടെ സഹകരണവും മീറ്റിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: