ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക്. ഇത്തവണ രാഹുല്‍ഗാന്ധി തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. പുതുവര്‍ഷം ആഘോഷിക്കാനായി യൂറോപ്പിലേക്ക് പോവുകയാണെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു. എല്ലാവര്ക്കും പുതുവര്ഷാംശകള് നേര്‍ന്ന രാഹുലിന്റെ ട്വിറ്റര്‍ സന്ദേശം വന്നതിന് പിന്നാലെ തന്നെ രാഹുലിന്റെ യാത്ര സംബന്ധിച്ച പ്രചാരണവും സാമൂഹ്യ മാധ്യമങ്ങളില്‍ ആരംഭിച്ചു. നിരവധി പേരാണ് രാഹുലിന്റെ വിദേശയാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉര്‍ത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് രാഹുല്‍ഗാന്ധി തന്റെ വിദേശ സന്ദര്‍ശനം മുന്‍കൂട്ടി പരസ്യപ്പെടുത്തുന്നത്. ഈവര്‍ഷം ആദ്യം നടത്തിയ 57 ദിവസം നീണ്ടുനിന്ന വിദേശ പര്യടനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ യാത്ര നേരത്തെ തന്നെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റ് സമ്മേളിച്ച സമയത്തായിരുന്നു രാഹുലിന്റെ വിദേശയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: