സ്ത്രീ സുരക്ഷ കര്‍ശനമായി നടപ്പിലാക്കണം: മഹിളാ ഐക്യവേദി

Tuesday 29 December 2015 1:36 am IST

തിരുവനന്തപുരം: ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടത്ര നിയമ പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തി. ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി ശശികല ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പിഡനങ്ങള്‍ക്ക് ഇരയാകുന്നതില്‍  കൂടുതല്‍ പേരും  ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് . അവര്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പി.ജി ശശികല പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അതിവേഗം ബഹുദൂരം കേരളത്തില്‍ മുന്നേറുകയാണ്. ഉത്തരേന്ത്യയില്‍ ദളിതര്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റ് വരെ സ്തംഭിപ്പിക്കുന്നു. എന്നാല്‍ അടൂര്‍,കോന്നി,കിളിരൂര്‍ എന്നിവിടങ്ങളില്‍  പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ദുരവസ്ഥയ്ക്ക്് പരിഹാരം കാണാന്‍ ഈ എംപിമാര്‍ ഒന്നും മിണ്ടുന്നില്ലെന്നും ശശികല ആരോപിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, വിവിധ സാമുദായിക സംഘടനാ നേതാക്കളായ ടി.കെ. ഗീതാമ്മ,ഡോ.ശ്രീഗംഗ, ബി.എസ്.ജയ,സുധ,മല്ലികാ നമ്പൂതിരി, ഹിന്ദു ഐക്യവേദി നേതാക്കളായ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, അരവിന്ദാഷന്‍ നായര്‍, സി.ബാബു, കെ.പ്രഭാകരന്‍, ജ്യോതീന്ദ്രകുമാര്‍,അഡ്വ.സംഗീതാ രാജ്, കിളിമാനൂര്‍ സുരേഷ്, ശിവശങ്കരിപ്പിള്ള, അഡ്വ.എന്‍.കെ. രത്‌നകുമാര്‍, സന്ദീപ് തമ്പാനൂര്‍, ഡോ.വിജയകുമാര്‍, സുശികുമാര്‍, ബി.പ്രാഭാവതിഅമ്മ, ബി.നിര്‍മ്മലകുമാരി, സോജ, പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.