ഡോ. മോഹന്‍ ഭാഗവത് ഇന്ന് കൊച്ചിയില്‍

Tuesday 29 December 2015 2:57 am IST

കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.50ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോഹന്‍ ഭാഗവത് ആലുവ തന്ത്രവിദ്യാപീഠത്തിലേക്ക് തിരിക്കും. 7.30ന് തന്ത്രവിദ്യാപീഠം പഠന-ഗവേഷണ കേന്ദ്രത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. സമര്‍പ്പണ സഭയില്‍ തന്ത്രവിദ്യാപീഠം പ്രസിഡണ്ട് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. രക്ഷാധികാരി പി.ഇ.ബി. മേനോന്‍, ചലച്ചിത്ര നടന്‍ ദേവന്‍, ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ജി. രാജ്‌മോഹന്‍, തന്ത്രവിദ്യാപീഠം കുലപതി പ്രൊഫ. പി.എം. ഗോപി, സെക്രട്ടറി എന്‍. ബാലമുരളി എന്നിവര്‍ സംബന്ധിക്കും. വിശേഷ സമ്പര്‍ക്കത്തിന്റെ ഭാഗമായെത്തുന്ന സര്‍സംഘചാലക് 30ന് വിവിധ മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും. 31ന് രാവിലെ 9 മണിക്ക് മുംബൈയിലേക്ക് പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.