സൂപ്പര്‍ സ്വാദേകും സൂപ്പുകള്‍

Tuesday 29 December 2015 6:49 pm IST

ആരോഗ്യം നന്നായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്. വിവിധയിനം സൂപ്പുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ആഹാരത്തിന് മുമ്പാണ് സാധാരണ സൂപ്പ് ഉപയോഗിക്കാറ്. തയ്യാറാക്കാനും എളുപ്പമാണ്. അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില സൂപ്പുകള്‍ പരിചയപ്പെടാം. തക്കാളി സൂപ്പ് ചേരുവകള്‍ 1. പഴുത്ത തക്കാളി കാല്‍ കിലോ 2. കാരറ്റ് 2 3. സവാള 2 4. വെണ്ണ 1 ടീസ്പൂണ്‍ 5. കോണ്‍ ഫഌവര്‍ 1 ടീസ്പൂണ്‍ 6. പഞ്ചസാര കാല്‍ ടീസ്പൂണ്‍ 7. ടൊമാറ്റോ സോസ് 3 ടേബിള്‍ സ്പൂണ്‍ 8. വെള്ളം 2 കപ്പ് 9. ഉപ്പ് പാകത്തിന് പാകം ചെയ്യുന്ന വിധം ചുവടു കട്ടിയുള്ള പാത്രത്തില്‍ വെണ്ണയൊഴിച്ച് തക്കാളി, കാരറ്റ്, സവാള എന്നിവ ചെറിയ കഷ്ണങ്ങളായി മുറിച്ചത് വഴറ്റുക. പിന്നിട് വെള്ളം ചേര്‍ത്തു പച്ചക്കറികള്‍ വേവിച്ച് ഉടച്ചെടുക്കുക. ഇത് കണ്ണ് അകലമുള്ള അരിപ്പയില്‍ അരിച്ചെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് കോണ്‍ഫഌവര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് പാകത്തിന് കുറുകുന്നതുവരെ ഇളക്കുക. ടൊമാറ്റോ സോസ് ചേര്‍ത്തിളക്കുക. ഒടുവില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡ് ക്യൂബ്‌സ് ഇട്ട് ചെറുചൂടോടെ ഉപയോഗിക്കാം. പച്ചക്കറി സൂപ്പ് ചേരുവകള്‍ 1. കാബേജ്, ചീര, മുള്ളങ്കി, ബീന്‍സ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് 250 ഗ്രാം 2. സവാള നീളത്തിലരിഞ്ഞത് കാല്‍ കപ്പ് 3. ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍ 4. മല്ലിയില അല്പം 5. കോണ്‍ ഫഌവര്‍ 1 ടീസ്പൂണ്‍ 6. കുരുമുളകുപൊടി അര ടീസ്പൂണ്‍ 7. പഞ്ചസാരഅര ടീസ്പൂണ്‍ 8. ഉപ്പ് പാകത്തിന് പാകം ചെയ്യുന്ന വിധം: പച്ചക്കറികള്‍ ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ 20 മിനിട്ട് ചെറു തീയില്‍ വേവിക്കുക.വെന്തു കുറുകിയ സൂപ്പ് അല്പം വെള്ളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചെടുക്കുക. കോണ്‍ ഫഌവര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി ഇതില്‍ ചേര്‍ത്ത് പാകത്തിന് കുറുക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ കഴിക്കാം. മഷ്‌റൂം സൂപ്പ് ചേരുവകള്‍ 1. മഷ്‌റൂം (കനംകുറച്ചരിഞ്ഞത്) 250 ഗ്രാം 2. ചെറിയ ഉള്ളി (അരിഞ്ഞത്) 2 എണ്ണം 3. ചിക്കന്‍ അല്ലങ്കെില്‍ വെജിറ്റബിള്‍ സ്‌റ്റോക്ക് 500 മില്ലി 4. കറുവേപ്പില ഒരു തണ്ട് 5. ഉപ്പ് പാകത്തിന് 6. കുരുമുളക് (ചതച്ചത്) 1 ടീ സ്പൂണ്‍ 7. കോണ്‍ഫഌവര്‍ 2 ടേബിള്‍സ്പൂണ്‍ 8. ഫ്രഷ് ക്രീം അലങ്കരിക്കുവാന്‍ പാകം ചെയ്യുന്നവിധം: വൃത്തിയാക്കി കനം കുറച്ചരിഞ്ഞ മഷ്‌റും, ചെറിയ ഉള്ളി, കറുവേപ്പില, കുരുമുളക് ചതച്ചത്, അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ സ്‌റ്റോക്ക് അല്ലെങ്കില്‍ വെജിറ്റബിള്‍ സ്‌റ്റോക്കില്‍ കുക്കറില്‍ വേവിക്കുക. ആവി വന്നതിനുശേഷം 3 മിനിറ്റൂകൂടി വച്ചിട്ട് പെട്ടെന്ന് ആവി കളയുക. ഇതില്‍ നിന്ന് കറുവേപ്പില മാറ്റിയിട്ട് തണുത്തശേഷം മിക്‌സിയിലടിക്കുക. വീണ്ടും അടുപ്പില്‍ വച്ച് തിളപ്പിക്കുക. കോണ്‍ഫഌവര്‍ വെള്ളത്തില്‍ കലക്കിയത് ഇതിലേക്ക് ചേര്‍ത്തി ഒന്നു കുറുകുന്നതുവരെ ഇളക്കുക. വിളമ്പുന്നതിനുമുമ്പ് ക്രീം ചേര്‍ത്തിളക്കി വറുത്ത മഷ്‌റൂം (കനംകുറച്ചരിഞ്ഞത്) മുകളില്‍ വിതറി വിളമ്പുക. ഒനിയന്‍ സൂപ്പ് ചേരുവകള്‍ 1. ബ്രഡ് 4 പീസ് 2. സവാള ചെറുതായി അരിഞ്ഞത് 5 3. വെള്ളം 1 ലിറ്റര്‍ 4. വെജിറ്റബിള്‍ സ്‌റ്റോക്ക് 5. ചീസ് 2 പീസ് 6. വെണ്ണ 60 ഗ്രാം 7. ഉപ്പ്, കുരുമുളകുപൊടി പാകത്തിന് പാകം ചെയ്യുന്ന വിധം ഒരു പാനില്‍ വെണ്ണയിട്ട് ഉരുക്കുക.അതില്‍ ഉള്ളിയിട്ട് കുറഞ്ഞ രീതിയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ ഇളക്കി വേവിക്കുക. ഇതിലോട്ട് വെജിറ്റബിള്‍ സ്‌റ്റോക്ക് ചേര്‍ത്ത് മൂന്നുമിനിട്ട് നേരം ഇളക്കുക. വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറുതീയില്‍ 30 മിനിട്ട് നേരം വെച്ചേക്കുക. ബ്രഡ് രണ്ടു വശവും റോസ്റ്റ് ചെയ്ത് ശേഷം ചെറിയ ചതുരത്തില്‍ മുറിച്ചു വെയ്ക്കുക. സൂപ്പില്‍ ആവശ്യാനുസരണം ഉപ്പും കുരുമുളകും ചേര്‍ക്കുകയും അതിനുശേഷം ശേഷം ബ്രഡ് കഷ്ണങ്ങളും ചീസും ഇട്ട് ഇളക്കി ഉപയോഗിക്കുകയും ചെയ്യാം. വെജിറ്റബിള്‍ നൂഡില്‍ സൂപ്പ് ചേരുവകള്‍ 1. കൂണ്‍ 4,5 2. കാരറ്റ് 1 (സാമാന്യം വലിപ്പം) 3. കാപ്‌സിക്കം 1/2 4. ചീര 10 ഇല 5. വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂണ്‍ 6. ചുവന്ന മുളക് 1 7. എണ്ണ 4, 5 കപ്പ് 8. വെജിറ്റബിള്‍ സ്‌റ്റോക്ക് 4,5 കപ്പ് 9. ന്യൂഡില്‍സ് (വേവിച്ചത്) 400 ഗ്രാം 10. വെളുത്ത കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍ 11. വിനാഗിരി 1 ടേബിള്‍സ്പൂണ്‍ 12. ഉപ്പ് പാകത്തിന് പാകം ചെയ്യുന്ന വിധം കുരു കളഞ്ഞ കാപ്‌സിക്കം, കാരറ്റ്, കൂണ്‍, ചീര ഇല എന്നിവ നീളത്തില്‍ അരിയുക. വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ച് വെയ്ക്കുക. ചുവന്ന മുളക് അരിഞ്ഞു വെയ്ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി പേസ്റ്റ് ഇട്ട് കുറച്ചു നേരം വഴറ്റുക. ഇതിലോട്ടു കാപ്‌സിക്കം, കാരറ്റ്, കൂണ്‍ എന്നിവയിട്ട് രണ്ടു മിനിട്ട് നേരത്തേയ്ക്ക് വഴറ്റുക.എന്നിട്ട് ചുവന്ന മുളക് ചേര്‍ത്ത് സ്‌റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക.ഇതില്‍ വേവിച്ച ന്യൂഡില്‍സ് ഇട്ട് ചെറിയ തീയില്‍ 23 മിനിട്ട് വഴറ്റുക. ചീര ഇലകളും ഉപ്പ്, വെളുത്ത കുരുമുളകുപൊടി, വിനാഗിരി എന്നിവയുമിട്ട് ഒരു മിനിട്ട് ചെറിയ തീയില്‍ വേവിച്ച ശേഷം വാങ്ങി വെയ്ക്കുക. വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ് ചേരുവകള്‍ 1. കാരറ്റ് 1/2 2. ചൈനീസ ്കാബേജ് 4,6 ഇലത്തോട് 3. വെണ്ണ 1 ടീ സ്പൂണ്‍ 4. സ്പ്രിംഗ് ഒനിയന്‍ 1 5. കാപ്‌സിക്കം 1 6. വെളുത്തുള്ളി പേസ്റ്റ്2 ടീസ്പൂണ്‍ 7. ഗ്രീന്‍ ചില്ലി സോസ് 2 ടീ സ്പൂണ്‍ 8. വെജിറ്റബിള്‍ സ്‌റ്റോക്ക്് 4,5 കപ്പ് 9. മുളപ്പിച്ച ബീന്‍സ്(വേവിച്ചത്) അര കപ്പ് 10. നാരങ്ങാനീര് 1/2 ടീസ്പൂണ്‍ 11. ഉപ്പ്, കുരുമുളക് പാകത്തിന് പാകം ചെയ്യുന്ന വിധം കാരറ്റ് നീളത്തില്‍ മുറിച്ച് കനം കുറച്ച് സ്ലൈസ് ചെയ്തു വെയ്ക്കുക.ചൈനീസ് കാബേജ് ഒരു ഇഞ്ച് കഷണമായി മുറിച്ചു വെയ്ക്കുക. സ്പ്രിംഗ് ഒനിയന്‍ സ്ലൈസ് ചെയ്യക.കുരു കളഞ്ഞ കാപ്‌സിക്കവും കൂണും കനം കുറച്ചു നീളത്തില്‍ മുറിക്കുക. പാനില്‍ വെണ്ണയുരുക്കി അതിലേക്ക് വെളുത്തുള്ളി പേസ്റ്റും ഗ്രീന്‍ ചില്ലി സോസും ചേര്‍ത്തിളക്കുക. അതിലേക്ക് വെജിറ്റബിള്‍ സ്‌റ്റോക്ക് ഒഴിച്ച് അരിഞ്ഞ കൂണ്‍, കാരറ്റ്, ചൈനീസ് കാബേജ്, കാപ്‌സിക്കം, സ്പ്രിംഗ് ഒനിയന്‍ എന്നിവയിട്ട് 23 മിനിട്ട് നേരം വേവിക്കുക. അതിലേക്ക് കുരുമുളക്,ഉപ്പ്, വേവിച്ച ബീന്‍സ് എന്നിവ ചേര്‍ക്കുക. നാരങ്ങാനീര് ഒഴിച്ച് വാങ്ങുക. സ്വീറ്റ്‌കോണ്‍ വെജിറ്റബിള്‍ സൂപ്പ് ചേരുവകള്‍ 1. കാരറ്റ് കാല്‍ കിലോ 2. കാബേജ് കാല്‍ കിലോ 3. സ്പ്രിംഗ് ഒനിയന്‍ ഗ്രീന്‍സ് 1 4. കോണ്‍ഫഌവര്‍3 ടേബിള്‍സ്പൂണ്‍ 5. എണ്ണ 2 ടേബിള്‍സ്പൂണ്‍ 6. സ്വീറ്റ്‌കോണ്‍ കെര്‍നന്‍സ് അര കപ്പ് 7. വെജിറ്റബിള്‍ സ്‌റ്റോക്ക് 4,5 കപ്പ് 8. സ്വീറ്റ് കോണ്‍ (ക്രീം) 150 ഗ്രാം 9. ഉപ്പ് പാകത്തിന് 10. വെളുത്ത കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍ 11. പഞ്ചസാര 2 ടേബിള്‍സ്പൂണ്‍ പാകം ചെയ്യുന്ന വിധം: കാരറ്റ്, കാബേജ്, സ്പിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞു വെയ്ക്കുക.കോണ്‍ഫഌവര്‍ അര കപ്പ് വെള്ളത്തില്‍ കലക്കി വെയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച പച്ചക്കറികള്‍ 2 മിനിട്ട് വഴറ്റുക. ഇതിലോട്ടു വെജിറ്റബിള്‍ സ്‌റ്റോക്ക്് ഒഴിച്ച് തിളപ്പിക്കുക.എന്നിട്ട് സ്വീറ്റ് കോണ്‍ ഒഴിച്ച് 23 മിനിട്ട് നേരത്തേയ്ക്ക് വേവിക്കുക (മിക്‌സ് ആകുന്നതുവരെ). ഉപ്പ്,വെളുത്ത കുരുമുളകുപൊടി, പഞ്ചസാര എന്നിവ ചേര്‍ക്കുക. കലക്കി വെച്ച കോണ്‍ഫഌവര്‍ ഇതില്‍ ഇളക്കി ഒഴിച്ച് കൂടിയ തീയില്‍ സൂപ്പ് കട്ടിയാകുന്നതുവരെ തീയില്‍ വെയ്ക്കുക.ശേഷം അരിഞ്ഞ സ്പിംഗ് ഒനിയന്‍ തൂകി വിളമ്പുക ഹോട്ട് ആന്‍ഡ് സോര്‍  വെജിറ്റബിള്‍ സൂപ്പ് ചേരുവകള്‍ 1. സവാള 1 ചെറുത് 2. വെളുത്തുള്ളി 23 അല്ലി 3. കാരറ്റ് പകുതി (മീഡിയം സൈസ്) 4. ഇഞ്ചി 1 ഇഞ്ച് കഷണം 5. കാബേജ് ചെറുത് 1/4 ഭാഗം 6. സ്പ്രിംഗ് ഒനിയന്‍ 1 7. കൂണ്‍ 2 എണ്ണം 8. കാപ്‌സിക്കം പകുതി 9. ബീന്‍സ് 4,5 10. കോണ്‍ഫഌവര്‍ 3 ടേബിള്‍സ്പൂണ്‍ 11. എണ്ണ 2 ടേബിള്‍സ്പൂണ്‍ 12. വെളുത്ത കുരുമുളകുപൊടി 1/2 ടീസ്പൂണ്‍ 13. ഉപ്പ് പാകത്തിന് 14. പഞ്ചസാര അര ടീസ്പൂണ്‍ 15. സോയസോസ് 2 ടേബിള്‍സ്പൂണ്‍ 16. ഗ്രീന്‍ ചില്ലി സോസ് 2 ടേബിള്‍സ്പൂണ്‍ 17. വെജിറ്റബിള്‍ സ്‌റ്റോക്ക്് 4,5 കപ്പ് 18. വിനാഗിരി 2 ടേബിള്‍സ്പൂണ്‍ പാകം ചെയ്യുന്ന വിധം കാബേജ്, സ്പിംഗ് ഒനിയന്‍, കൂണ്‍, ബീന്‍സ്, സവാള, വെളുത്തുള്ളി ഇവ പൊടിയായി അരിയുക. കാരറ്റ്, ഇഞ്ചി ഇവ ഗ്രേറ്റ് ചെയ്യക. കാപ്‌സിക്കം കുരു കളഞ്ഞ് ചെറുതായി അരിയുക. അര കപ്പ് വെള്ളത്തില്‍ കോണ്‍ഫഌവര്‍ കലക്കിയെടുക്കണം. പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച പച്ചക്കറികള്‍ വേവിക്കുക. ഇതിലോക്ക് വെള്ള കുരുമുളകുപൊടി, ഉപ്പ്, പഞ്ചസാര, സോയസോസ്, ഗ്രീന്‍ചില്ലി സോസ്, ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി ചൂടാകുമ്പോള്‍ വെജിറ്റബിള്‍ സ്‌റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക. കലക്കിയ കോണ്‍ഫഌവര്‍ ഒഴിച്ച് ഒന്നു കുറുകുന്നതുവരെ വേവിക്കുക. വിനാഗിരിചേര്‍ത്ത് വാങ്ങിയതിനു ശേഷം സ്പിംഗ് ഒനിയന്‍ തൂകി വിളമ്പാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.