കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച കൃഷിക്കാരനു മലയാള മനോരമ നല്കുന്ന കര്‍ഷകശ്രീ 2016 അവാര്‍ഡിനു കോഴിക്കോട് പുല്ലാരാംപാറ സ്വദേശി തറക്കുന്നേല്‍ സാബു ജോസഫ് അര്‍ഹനായി. രണ്ടുലക്ഷത്തി ഒന്നു രൂപയും സ്വര്‍ണമെഡലും ബഹുമതിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കൃഷി ശാസ്ത്രജ്ഞന് ഡോ. എം.എസ്. സ്വാമിനാഥന് അധ്യക്ഷനും കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ.എം. മൈക്കിള്‍, നാളികേര വികസനബോര്‍ഡ് ചെയര്മാന് ടി.കെ. ജോസ്, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ നിര്‍ണ്ണയിച്ചത്.
അവാര്‍ഡ് വിവരം പ്രഖ്യാപിക്കാന്‍ മനോരമയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, കര്‍ഷകശ്രീ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ബേബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: