കാന്തല്ലൂര്‍ കൃഷി ഓഫീസ് ഉപരോധിച്ചു
കാന്തല്ലൂര്‍: കാന്തല്ലൂര്‍ കൃഷി ഓഫീസ് പ്രതിരോധവേദി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ശീതകാല പച്ചക്കറികള്‍ നശിച്ചതില്‍ നഷ്ടപരിഹാരം നല്‍കുക, വിത്ത് വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധ സമരം നടന്നത്. പ്രതിരോധവേദി പ്രസിഡന്റ് സുധാകരന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.പി മുരുകന്, നേതാക്കളായ പാണ്ടിമണി, പി.അനീഷ്കുമാര്‍, മോഹനന്, എന്നിവര്‍ പ്രസംഗിച്ചു. നിരവധിപ്പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. സമരം വരുംദിവസങ്ങളിലും തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: