മുഹമ്മ: സ്വതന്ത്രമായി വഴികിട്ടണമെന്നാവശ്യപ്പെട്ട് പട്ടികജാതി കുടുംബം മുഹമ്മ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി. പഞ്ചായത്ത് ഏഴാം വാര്‍ഡ് സാന്ദ്രാനിവാസില് സനല്‍കുമാറും കുടുംബവുമാണ് വഴിക്കുവേണ്ടി സമരമിരുന്നത്.
13 വര്‍ഷം മുമ്പ് സനല്‍കുമാര്‍ ഭാസി എന്നയാളില്‍ നിന്നും അഞ്ചു സെന്റ് സ്ഥലം വാങ്ങി താമസം തുടങ്ങിയത്.മറ്റുള്ളവരുടെ വീടിനു മുന്നിലൂടെയാണ് ഈ കുടുംബം സഞ്ചരിക്കുന്നത്. സ്വതന്ത്രമായി വഴിവേണമെന്നാവശ്യം ഉന്നയിച്ച് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള അധികാര കേന്ദ്രങ്ങളിലും വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും അപേക്ഷ നല്‍കിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന് മുന്നില്‍ ഈ കുടുംബം സമരമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: