കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള കേരള ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബിയാണ് നായകന്. സഞ്ജു സാംസണ്, വി.എ. ജഗദീഷ്, രോഹന് പ്രേം, നിഖിലേഷ് സുരേന്ദ്രന് തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ജനുവരി 2 മുതല്‍ കൊച്ചിയിലാണ് ചാമ്പ്യന്‍ഷിപ്പ്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍ നടക്കുക.
ആദ്യ മത്സരത്തില്‍ കേരളത്തിന് എതിരാളികള്‍ ജമ്മുകശ്മീര്‍. മൂന്നാം തീയതി രാജസ്ഥാനുമായും നാലിന് ത്രിപുരയുമായും ആറിന് സൗരാഷ്ട്രയുമായും 9ന് പഞ്ചാബുമായും 10ന് ഝാര്ഖണ്ഡുമായുമാണ് കേരളത്തിന്റെ മത്സരങ്ങള്‍.
കേരള ടീം: വി.എ. ജഗദീഷ്, മുഹമ്മദ് അസ്ഹറുദ്ദീന്, സഞ്ജു സാംസണ്, രോഹന് പ്രേം, സച്ചിന് ബേബി (ക്യാപ്റ്റന്‍), പി. പ്രശാന്ത്, ജാഫര്‍ ജമാല്‍,നിഖിലേഷ് സുരേന്ദ്രന്, റൈഫി വിന്‍സന്റ് ഗോമസ്, സന്ദീപ് വാര്യര്‍, ഫാബിദ് ഫാറൂഖ്, മനുകൃഷ്ണന്, ബാസില്‍ തമ്പി, നിയാസ്. എന്‍, വിനൂപ് മനോഹരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: