ആലപ്പുഴ: ബീച്ച് ഫെസ്റ്റിവെല്‍ ഇന്നും നാളെയും നടക്കും. ഇന്നു വൈകിട്ട് 5.30ന് കെ.സി. ജെറോം അവതരിപ്പിക്കുന്ന മൃദംഗ ലയവിന്യാസം, 5.45ന് ഫര്ഹാന് ഫൈസല്‍ ആന്‍ഡ് ശ്രേയസ് സജീവ് അവതരിപ്പിക്കുന്ന ഡ്രംസ് ഡ്യൂയറ്റ,് 6.15 ന് ബ്ലാക്ക് ലേബല്‍ ഓര്‍ക്കസ്ട്രയുടെ മ്യൂസിക് മാനിയ, വൈകിട്ട് 6.45 ന് അഡ്രീന ഡേണിയുടെ കുച്ചുപ്പുടി നൃത്തം. വൈകിട്ട് ഏഴിന് ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് സ്കൂള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ. ഭാരത് ഭവന് അവതരിപ്പിക്കുന്ന ഉത്തരേന്ത്യന്‍ നൃത്തോത്സവ് എന്നിവയും നടക്കും. നാളെ വൈകിട്ട് 5.30ന് ഇപ്റ്റ നാട്ടരങ്ങ് സംഘം അവതരിപ്പിക്കുന്ന നാടന്‍ പാട്ടരങ്ങ്. 7.30ന് പുതുവത്സരസന്ദേശ സമ്മേളനം. സമ്മേളനം കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക് എംഎല്‍എ ആധ്യക്ഷ്യം വഹിക്കുംതുടര്ന്ന് എട്ടു മുതല്‍ ഗാനമേള. ഗായകര്‍ ദുര്‍ഗ്ഗാ വിശ്വനാഥ്, മീര വിഷ്ണു, ജിന്‍സ് ഗോപിനാഥ് തുടങ്ങിയവര്‍ നയിക്കും. 12ന് പുതുവത്സരവരവേല്പ്പും വെടിക്കെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: