കോട്ടയം: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധി എംപി ഇന്ന് കോട്ടയത്ത് എത്തും.
ഉച്ചക്ക് 12 മണിയോടെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ എത്തുന്ന സോണിയ ഗാന്ധി നാട്ടകം ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.
കത്ത് വിവാദത്തോടെ കൂടുതല്‍ ശക്തമായ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല ഭിന്നത പരിഹരിക്കുന്നതിനും സമയം കണ്ടെത്തിയേക്കും.
മൂന്ന് മണിക്ക്് പാമ്പാടി ആര്‍ഐടിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലിയുടെ ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം സോണിയ ഗാന്ധി ഹെലികോപ്ടറില്‍ കൊച്ചിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: