കോതമംഗലം: വിധികര്‍ത്താക്കളെ സ്വാധീനിച്ച് മത്സരഫലം അട്ടിമറിക്കുമെന്ന് ചില പരാതികള്‍ ലഭിച്ചതായി കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പരാതി വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും ഇത്തരം പ്രവണതകള്‍ കണ്ടുപിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളഞ്ഞവഴിലൂടെ വിജയം നേടുന്നതിനേക്കാള്‍ നല്ലമത്സരം കാഴ്ചവച്ച് പരാജയപ്പെടുന്നതാണ് നല്ലതെന്നും ഇതാണ് ആരോഗ്യകരമായ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: