ഉദയ്പൂര്‍ (രാജസ്ഥാന്): ഉദയ്പൂരില്‍ കിണറ്റില്‍ വീണ പെണ്‍കുട്ടിയെ വികലാംഗനായ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഉദയ്പൂരിലെ ഒരു ഗ്രാമത്തില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
കിണറ്റിനരികെ നിന്ന് അലക്കുകയായിരുന്ന രേഖ പ്രജാപത് (15) കാലുതെറ്റി കിണറ്റില്‍ വീഴുകയായിരുന്നു. കരച്ചില് കേട്ട് നിരവധി ഗ്രാമീണര്‍ സ്ഥലത്തെത്തിയെങ്കിലും ആരും കിണറ്റിലിറങ്ങാന്‍ തയ്യാറാകാകാത്തതിനാല് ഗോപാല്‍ മോഗ്യ (23) രക്ഷകനാവുകയായിരുന്നുവെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു അപകടത്തില്‍ ഗോപാലിന് തന്റെ ഒരു കൈ നഷ്ടപ്പെട്ടിരുന്നു.
30 അടി താഴ്ചയുള്ള കിണറ്റില്‍നിന്നും അബോധാവസ്ഥയിലായ രേഖയെ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറുപയോഗിച്ച് ഗോപാല്‍ രക്ഷപ്പെടുത്തുകയായിരുന്നു. സാരമായ പരിക്കുകളുള്ള പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: