മാവേലിക്കര: പുസ്തക സമിതിയുടെ ആഭിമുഖ്യത്തില്‍ പാറപ്പുറത്തിന്റെ 34-ാമത് അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ് ഉദ്ഘാടനം ചെയ്തു.
കുന്നം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം കുന്നം ഹയര്‍സെക്കന്ററി സ്കൂളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശിവരാമന് ചെറിയനാട് അധ്യക്ഷത വഹിച്ചു. ഡോ.ശ്രീവൃന്ദാനായര്‍ മുഖ്യ പ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് കെ.കെ. വിശ്വംഭരന്, സൂര്യ വിജയകുമാര്‍,
സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.എം. ദാവൂദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീജിത്ത് കണിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. റെജി സ്റ്റീഫന്‍ സ്വഗതവും, റെജി പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: