മാലിന്യവും മലിനജലവും രോഗികളുടെ സൈ്വര്യം കെടുത്തുന്നു

Wednesday 30 December 2015 8:56 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ മലിനജലവും മാലിന്യവും രോഗികളുടെ സൈ്വര്യം കെടുത്തുന്നു. കാപ്പിത്തോടുമായി ബന്ധിപ്പിച്ചിരിക്കുന്ന കാനയില്‍ കൂടി ഒഴുകുന്ന മലിനജലവും ഇതില്‍ കെട്ടിക്കിടക്കുന്ന മാലിന്യമാണ് രോഗികളുടെയും, സന്ദര്‍ശകരെയും വലയ്ക്കുന്നത്. ആറുമാസക്കാലമായി ഈ കാനയില്‍ മലിനജലവും മാലിന്യവും കുന്നുകൂടുകയും തുടര്‍ന്ന് കൊതുകും കൂത്താടികളും മുട്ടയിട്ടു പെരുകി. ആശുപത്രിയുടെ മുഖ്യകവാടത്തിന് പടിഞ്ഞാറുഭാഗത്ത് പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച ഹോസ്പിറ്റല്‍ കാന്റീനിന്റെ സമീപത്തുതന്നെയാണ് കാണയും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ മൂക്കുപൊത്തിവേണം കാന്റീനില്‍ പ്രവേശിക്കാന്‍.് കാന്റീനില്‍ നിന്നുള്ള മലിനജലവും ഈ കാനയിലേക്കാണ് ഒഴുകിയെത്തുന്നത്. ആതുരാലയം കൊതുകു വളര്‍ത്തുകേന്ദ്രമായി മാറിയ സ്ഥിതിയാണുള്ളത്. പനിയായി വരുന്ന രോഗികള്‍ മറ്റു പല രോഗവുമായാണ് ഇവിടെ നിന്നും മടങ്ങുന്നത്. എന്നാല്‍ സൂപ്രണ്ട് ഉള്‍പ്പെടെയുളള അധികാരികള്‍ക്ക് ജനങ്ങള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ജില്ലാകളക്ടര്‍ ആശുപത്രി സന്ദര്‍ശനവേളയില്‍ കാനയിലെ മാലിന്യം കാണുകയും തുടര്‍ന്ന് ഇത് തുടര്‍ച്ചയായി നീക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നെങ്കിലും കാര്യമായ ഫലം ചെയ്തില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.