കട്ടപ്പന: സ്കൂളിന് ഏതാനും മീറ്റര്‍ അകലെമാത്രം സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.ഇടുക്കി കവലയിലെ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിന് സമീപമുള്ള ബിആര്‍സി കെട്ടിടത്തിന് മുന്പില് സ്ഥിതി ചെയ്യുന്ന ട്രാന്‍സ് ഫോര്‍മറാണ് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കട്ടപ്പന നഗരത്തിലെ തിരക്കേറിയ ഭാഗമാണ് ഇവിടം. തൊടുപുഴ-പുളിയന്മല സംസ്ഥാന പാത കടന്നുപോകുന്നതും ഗവണ്മെന്റ് കോളേജിലേക്ക് തിരിയുന്ന ജംഗ്ഷനും ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളും ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന ഈ വഴിയില്‍ ട്രാന്‍സ്ഫോര്‍മറിന്റെ അപകടസാധ്യതയെപ്പറ്റി പല പ്രാവശ്യം അധികൃതരോട് പരാതിപ്പെട്ടെങ്കിലും തികഞ്ഞ അനാസ്ഥയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: