കണ്ണൂര്‍: തലശ്ശേരി നാദാപുരം റോഡ് സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ടെമ്പിള്‍ ഗേറ്റ് റോഡില്‍ നിന്നും മാടപ്പീടിക വരെയുളള റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ജനുവരി 6 വരെ വാഹന ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പളളൂരില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പന്തക്കല്‍ ജങ്ഷനില്‍ നിന്നും മനേക്കര റോഡ്, മഞ്ഞോടി ജങ്ഷന് വഴി തലശ്ശേരിയിലേക്കും തലശ്ശേരിയില്‍ നിന്നും പളളൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ ദേശീയ പാതയിലെ മാക്കൂട്ടം ജങ്ഷനില്‍ നിന്നും ന്യൂമാഹി പൊലീസ് സ്റ്റേഷന് റോഡ്, പാറാല്‍ ജങ്ഷന് വഴി പളളൂരിലേക്കും പോകേണ്ടതാണെന്ന് ദേശീയപാത വിഭാഗം എക്സി.എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: