പിലാത്തറ: മുത്തത്തി ശ്രീ മുത്തത്തി അപ്പന് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ഉത്സവവും ജനുവരി 8 മുതല്‍ 15 വരെ നടക്കും. 8 ന് വൈകുന്നേരം 3 മണിക്ക് മുത്തത്തി കാര്യക്കാട്ട് ശ്രീ മുത്തപ്പന് ക്ഷേത്രം, മുക്കൂട്ട് ശ്രീ മുത്തപ്പന് ക്ഷേത്രം, മുത്തത്തി പടിഞ്ഞാറ് ശ്രീ മുത്തപ്പന് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്രകള്‍ പുറപ്പെടും. തുടര്‍ന്ന് യജ്ഞാചാര്യന്‍ ഭാഗവതഹംസം കൂടല്‍മന കേശവന് നമ്പൂതിരിയെയും തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിനെയും സ്വീകരിച്ച് ആനയിക്കും. അഞ്ചു മണിക്ക് യജ്ഞ ഉദ്ഘാടനവും തുടര്‍ന്ന് മാഹാത്മ്യപാരായണവും നടക്കും. എല്ലാ ദിവസവും വിശേഷാല്‍ പൂജകളും കഥാകഥനവും ഉണ്ടാകും. 13 ന് വൈകുന്നേരം 6 മണിക്ക് ഭജന, എട്ടു മണിക്ക് നൃത്തനൃത്യങ്ങള്‍, 14 ന് രാത്രി ഏഴിന് ഭഗവതി ക്ഷേത്രത്തില്‍ ഗുരുതി, 15 ന് രാവിലെ താന്ത്രിക പൂജകള്‍, 12 ന് സമൂഹസദ്യ, വൈകുന്നേരം 5 ന് തായമ്പക, തിടമ്പുനൃത്തം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: