കണ്ണൂര്‍: സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. ചാല പടിഞ്ഞാറെക്കരയിലെ പെരുന്നേരി ഹൗസില്‍ സുനില്‍ കുമാര്‍(40)ആണ് ഇന്നലെ കാലത്ത് ചാലക്കുന്നിനടുത്ത് മലബാര്‍ ഹോട്ടലിന് സമീപത്ത് ബസ്സിടിച്ച് മരണപ്പെട്ടത്. കണ്ണൂരില്‍ നിന്നും തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹം സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. പത്ര വിതരണക്കാരനായ സുനില്‍ കുമാര്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി തിരികെ പോകുമ്പോഴായിരുന്നു അപകടം. പരേതനായ കൃഷ്ണന്-അംബുജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: മഞ്ജിമ, സൗരവ്. സഹോദരങ്ങള്‍: രാജന്, സന്തോഷ്, മനോഹരന്, ശ്രീജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: