കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. സിറ്റി അഞ്ചുകണ്ടി സ്വദേശി എന്‍.കെ.റിയാദിനെ(25)യാണ് ടൗണ്‍ സിഐ ആസാദും സംഘവും അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് കക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് ഒളിച്ചോടിയ ഇരുവരെയും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുളള അന്വേഷണത്തിനിടയില്‍ ബംഗളൂരുവില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയ കഴിഞ്ഞ ദിവസം ബന്ധുക്കളോടൊപ്പം വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: