അശ്വിനീദേവന്മാര്‍

Wednesday 30 December 2015 10:18 pm IST

അതിതേജസ്വികളായ ഇവര്‍ ദേവവൈദ്യന്മാരാണ്. പേര് സത്യനെന്നും ദസ്രനെന്നും. സൂര്യനാണ് പിതാവ്. മാതാവ് വിശ്വകര്‍മ്മാവിന്റെ പുത്രി സംജ്ഞ. സൂര്യന് പത്‌നിയായ സംജ്ഞയില്‍ മനു, യമന്‍, ദമി എന്നിങ്ങനെ മൂന്നുമക്കളുണ്ടായി. പിന്നെ സൂര്യന്റെ ചൂട് സഹിക്കാനാവാതെ അവള്‍ തന്റെ തോഴിയായ ഛായയെ തന്റെ വേഷത്തില്‍ സൂര്യന്റെ അടുത്തേയ്ക്കയച്ചിട്ട് സ്ഥലംവിട്ടു. ഛായയില്‍ സൂര്യന് മൂന്നുമക്കളുണ്ടായി. അവര്‍ ശനീശ്വരന്‍, മറ്റൊരു മനു, തപതി എന്നിവരാണ്. ഛായ തന്റെ ഭാര്യയല്ലെന്നു തിരിച്ചറിഞ്ഞ സൂര്യന്‍ സംജ്ഞയെ തിരക്കി. അവള്‍ ഒരു കുതിരയുടെ രൂപത്തില്‍ വനത്തില്‍ തപസ്സുചെയ്യുകയാണെന്നു കണ്ടുപിടിച്ച സൂര്യന്‍ ഒരാണ്‍കുതിരയായി രൂപംമാറി അവളെ വശീകരിച്ചു. അതില്‍ രണ്ടാണ്‍മക്കളുണ്ടായി. സത്യനും ദസ്രനും. പിന്നീട് സംജ്ഞ സൂര്യനോടൊപ്പം പോയി. സുന്ദരന്മാരും ദിവ്യന്മാരുമായ അശ്വിനീകുമാരന്മാരാണ് മാദ്രിയുടെ മക്കളായ നകുലസഹദേവന്മാരുടെ പിതാക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.