കണ്ണൂര്‍: എളയാവൂര് സിഎച്ച് െസന്ററിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ ഗ്രാമീണ ആരോഗ്യ പരിപാലന കേന്ദ്രമായി തെരഞ്ഞെടുത്തതായി സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ പത്രസമ്മേണളനത്തില് അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രം സെന്റര്‍ ചെയര്മാന് സി.എച്ച്.മുഹമ്മദ് അഷറഫും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.മുനീറുദ്ദീന്‍ അഹമ്മദും ഒപ്പുവെച്ചതായും ിവര്‍ അറിയിച്ചു. സിഎച്ച് സെന്റര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ജനുവരി 3ന് വാരം യുപി സ്കൂളില്‍ സൗജന്യ വൈദല്പരിശോധനാ ക്യാമ്പും സംഘടിപ്പിക്കും. ക്യാമ്പില്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.കെ.ഭാസ്കരന്, ഡയറക്ടര്‍ ഡോ.ശിവകുമാര്‍ ഹിരാമത്ത്, മീഡിയാ മാനേജര്‍ പി.കെ.പ്രേമരാജന്‍, സിഎച്ച് സെന്റര്‍ രക്ഷാധികാരി റസാഖ് അല്‍വസല്‍, ചെയര്മാന് സി.എച്ച്.അഷറഫ്, പി.കെ.ഇസ്മത്ത്, കെ.എം.ഷംസുദ്ദീന്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: