കണ്ണൂര്‍: പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെ പെരളശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ജനുവരി 10, 17, 24, 31 തീയതികളില്‍ ശുചിത്വസന്ദേശ പദയാത്ര നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ചന്ദ്രന് മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യ കത്തുക്കുന്നത് കൊണ്ട് ഉണ്ടാകുന്ന മലിനീകരണങ്ങളും അത് മനുഷ്യനും പരിസ്ഥിതിക്കും ഉണ്ടാക്കിവെക്കുന്ന ദൂഷ്യ വശങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് സനപൂര്ണ്ണ ശുചിത്വം, സമ്പൂര്‍ണ്ണ ആരോഗ്യം നാടിന് രക്ഷ ആശയവുമായി പദയാത്ര നടത്തുന്നത്. പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലൂടെയും പദയാത്ര കടന്നുപോകും. പരളശേരി എകെജി സ്മാരക ഗവ.എച്ച്എസ്എസില്‍ വെച്ച് ജനുവരി രണ്ടിന് പി.കെ.ശ്രീമതി ടീച്ചര്‍ എംപി പദയാത്ര ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കെ.കെ.നാരായണന് എംഎല്‍എ വിശിഷ്ടാതിഥിയാകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.സൗമിനി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ എ.വി.ഷീബ, പി.കെ.ബാലകൃഷ്ണന്, എ.കരുണാകരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: