കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന വാക്ക് കാറ്റില്‍ പറത്തി കണ്ണൂര്‍ ജില്ലയിലെ ജനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് സത്യഗ്രഹ സമരത്തിന്റെ 200-ാം ദിനത്തില്‍ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിന്റെ കാലാവധി തീരാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ വാക്കുപാലിക്കാതെ ഒളിച്ച് കളിക്കുകയാണെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത തലശ്ശേരി മുന്‍ മുനിസിപ്പില്‍ കൗണ്‍സിലര്‍ പി.ബാലന്‍മാസ്റ്റര്‍ ആരോപിച്ചു.
പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ വി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വിനോദ് പയ്യട സ്വാഗതം പറഞ്ഞു. ഗഫൂര്‍ മനയില്‍, സണ്ണി അമ്പാട്ട്, എടക്കാട് പ്രേമരാജന്‍, മുഹമ്മദ് റിഫ, പോള്‍ ടി സാമുവല്‍, ഇ.മനീഷ്, പ്രൊഫ.ജമാലുദ്ദീന്‍, ഡൊമിനിക്, ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. കലാകൂടം രാജു കവിത അവതരിപ്പിച്ചു. ടി.ചന്ദ്രന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: