നാമെല്ലാം ആദ്യം ചെയ്ത തെറ്റ് മറച്ചു വെക്കാന്‍ തെറ്റുകളുടെ നിരതന്നെ ചെയ്യേണ്ടിവരാറുണ്ട്. ഇതൊക്കെ പിടിക്കപ്പെടുമ്പോഴാണ് തെറ്റുകളുടെ കൂമ്പാരം മനസ്സിലാവുന്നത്. ലോകത്തിന്റെ മുന്പില് അപഹാസ്യരായിത്തീരും. മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യരുത്. നമ്മുടെ മനസ്സാക്ഷി പറയുന്നത് നന്മചെയ്യാനാണ്. ഈ വാക്കു കേള്‍ക്കാന്‍ ആത്മീയമായി ഉണരണം.
ഋഷീശ്വരന്മാര് ജീവിതത്തെ നീര്കുമിളകളോട് ഉപമിച്ചിട്ടുണ്ട്. ജീവിതത്തെയല്ല നമ്മുടെ അഹങ്കാരത്തെയാണ്, അഹംഭാവത്തെയാണ് കുമിളയോട് ഉപമിച്ചത്?എന്ന് അമ്മയ്ക്ക് തോന്നുന്നു. അനന്തമായ കാലത്തില്‍ നമുക്ക് ലഭിച്ച മനുഷ്യജീവിതത്തെ ഈ സോപ്പുകുമിളപോലെ നശിപ്പിച്ചു കളയരുത്. നമ്മുടെ ജീവിതത്തില്‍ നമ്മള് ചയ്യുന്ന ഓരോ കര്‍മ്മങ്ങളും സുഖമരണത്തിനുള്ള തയ്യാറെടുപ്പുകളാണ്. ജനിക്കുക എന്നത് പരമാത്മാവ് നമുക്ക് തന്നിരിക്കുന്ന അനുഗ്രഹമാണ്.
ഈ ജീവിതത്തില്‍ തെറ്റായ ചുവടുകള്‍ മക്കള്‍ വയ്ക്കരുത്. മരണവും ജനനവും നമ്മുടെ ബോധങ്ങള്‍ക്ക് പുറത്ത് സംഭവിക്കുന്നതാണ്. അപ്പോള്‍ ബോധത്തോടെ ജീവിക്കുന്ന ഈ ചെറിയ ജീവിതത്തില്‍ നന്മകള് ചെയ്യാന്‍ മക്കള്‍ ശ്രമിക്കണം. ശരീരം സത്യവും ആത്മാവ് മിഥ്യയുമാണ് എന്ന തെറ്റായ ധാരണയാണ് ഇപ്പോഴുള്ളത്.
ആത്മാവിനെ നമ്മള് മറന്നിരിക്കുന്നു ആത്മാവ് എന്ന സത്യത്തെ മക്കള്‍ മറക്കരുത്. മറക്കാതിരിക്കാന്‍ നമുക്കു വേണ്ടത് ആത്മീയജ്ഞാനമാണ്.ജ്ഞാനം ഉദിക്കുന്നതുവരെ അറിവില്ലായ്മയെക്കുറിച്ച് മനസ്സിലാകില്ല. അറിവില്ലായ്മ എപ്പോള്‍ തുടങ്ങിയെന്ന് മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ശരീരമാണ് പ്രധാനം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് അറിവില്ലായ്മയാണ്. ആത്മാവിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ശരീരമാണ് പ്രധാനം എന്ന് തോന്നുന്ന അവസ്ഥയാണ് പലര്‍ക്കും. മനസ്സിനെ അടക്കാനുള്ള കഴിവാണ് എല്ലാവരും ആര്‍ജിക്കേണ്ടത്. എല്ലാത്തിനെയും സ്വാഗതം ചെയ്യാനുള്ള മനസ്സ് എന്നു പറയുമ്പോള്‍ നന്മയെ സ്വീകരിക്കാനുള്ള മനസ്സ് എന്നാണ് അമ്മ അര്‍ത്ഥമാക്കുന്നത്. ആ ഭാവമാണ് മക്കള്‍ വളര്‍ത്തിയെടുക്കേണ്ടത്. ആത്മീയബോധം വളര്‍ന്നാല്‍ ദുഃഖത്തിലും സമാധാനം കിട്ടും. മാത്രമല്ല സന്തോഷവേളകളിലും നമ്മുടെ മനസ്സ് സ്ഥിരമായിരിക്കും.
നമ്മുടെ ദുഃഖങ്ങള്‍ ഈശ്വരന് സമര്‍പ്പിച്ചാല്‍ പകുതി വിഷമംമാറും. പക്ഷേ ഇപ്പോള്‍ എന്താണ് നമുക്ക് ചുറ്റും നടക്കുന്നത്? ദുരിതങ്ങളും ദുഃഖങ്ങളും സ്വയം ചുമക്കുന്നു. അതോടെ മനോവിഷമം വര്‍ധിക്കുകയാണ്. തന്മൂലം ?മക്കള്‍ മനോരോഗങ്ങള്‍ക്ക് അടിമപ്പെടുന്നു.
മാത്രമല്ല, ഒരു തെറ്റ് മറയ്ക്കുവാന്‍ നമ്മള് എത്രയേറെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു? തെറ്റ് ആവര്‍ത്തിക്കാന്‍ ഉപദേശം തരുന്ന കൂട്ടുകാരും ഉണ്ടാവാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: