ബിയര്‍ വൈന്‍ പാര്‍ലറുകളും പൂട്ടിയേക്കും

Wednesday 30 December 2015 10:49 pm IST

കൊച്ചി: പൂട്ടിയ ബാറുകള്‍ ഇനി തുറക്കേണ്ടെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടതിനു പിന്നാലെ ബിയര്‍ പാര്‍ലറുകളും പൂട്ടുമെന്ന് സൂചന. കേരളത്തില്‍ 806 ബിയര്‍ വൈന്‍ പാലറുകള്‍ ഉണ്ടെന്നും അവയില്‍ അഞ്ഞൂറിലേറെയും നഷ്ടത്തിലാണെന്നുമാണ് ഉടമകള്‍ പറയുന്നത്. അതിനാല്‍ ഏപ്രിലില്‍ ലൈസന്‍സ് തീരുന്ന മുറയ്ക്ക് ഇനി അവ പുതുക്കേണ്ടെന്നാണ് ബിയര്‍ പാര്‍ലര്‍ ഉടമകളുടെ നിലപാട്. ബാറുകളിലുണ്ടായിരുന്ന  ജീവനക്കാരെ ബിയര്‍ പാര്‍ലറുകളില്‍ നിയമിച്ചിട്ടുണ്ട്. ബാറിന് വരുന്നതിന്റെ 80 ശതമാനം ചെലവ് ബിയര്‍ പാര്‍ലറുകള്‍ക്കും വരുന്നുണ്ട്. എന്നാല്‍ വരുമാനം തീരെക്കുറവും. പാര്‍ലര്‍ ഉടമകള്‍ പറയുന്നു. നിത്യേന ഇരുപതിനായിരം രൂപയോളമാണ് വരുമാനം. ഇത്  60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ നടത്തിക്കൊണ്ടുപോകാന്‍ കഴിയൂ. ഇത് തുടരാന്‍ മാര്‍ഗമില്ല. അവര്‍ പറയുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനാണ് നീക്കമെന്നു പറയുന്ന സര്‍ക്കാര്‍ ബിയര്‍ പാര്‍ലറുകള്‍ തുറന്നതിനെ  സുപ്രീം കോടതിയും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇത് മദ്യനയത്തിന് വിരുദ്ധമാണ്. ബിയര്‍ യുവാക്കളുടെ പാനീയമായി. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നയത്തെ പരാജയപ്പെടുത്തും. കോടതി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.