തിരുവനന്തപുരം: ജനുവരി രണ്ടിന് ശനിയാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന മന്നംജയന്തി ദിനത്തില്‍ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വ്യാപകമായി ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ മാറ്റിവയ്ക്കണമന്ന് എന്‍ടിയു സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പത്മനാഭന്റെ ജന്മദിനം സംസ്ഥാന സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസം തന്നെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ശരിയായ പ്രവണതയല്ല. മന്നത്ത് പത്മനാഭനെ അപമാനിക്കുന്ന നടപടിയാണ് വിദ്യാഭ്യാസവകുപ്പ് കൈകൊള്ളുന്നത്. അതിനാല്‍ ജനുവരി രണ്ടിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: